Tuesday, June 5, 2012

അകലുന്നതെന്തിനു നീ....




എന്‍ പ്രിയ തോഴീ എന്തിനു നീ ഇത്രമേല്‍
ഈ പാവമാം തോഴനില്‍ നിന്നകന്നിടുന്നു...
ഈ വേര്‍പ്പാടിന് വേണ്ടിയായിരുന്നോ  
ഒരുമിച്ചു കൂട്ടായി നാം കളിച്ചതും
പിന്നെ ഒരുമിക്കാന്‍ വേണ്ടി നാം വളര്‍ന്നതും???

  
സങ്കടമൊട്ടുമേ ഇല്ലതാനും.. പക്ഷെ
ഇന്നെന്‍  ഇടനെഞ്ചില്‍  
ബാക്കിയുള്ളതീ വിരഹ ഗാനം മാത്രം...
ഒരല്‍പം സ്നേഹമീ തോഴനോടെന്നെങ്കിലും
തോന്നിയിട്ടുണ്ടായിരുന്നുവെങ്കില്‍
ഈ അകലുന്നതെന്തിനെന്നു 
മാത്രം മൊഴിഞ്ഞു കൂടെ???



കാത്തിരിക്കാം പ്രിയേ ഞാന്‍  നിനക്കായി
എന്‍  അന്ത്യശ്വാസം നിലക്കും വരെയും...
മറക്കുവാനാവില്ലെനിക്ക് നിന്നെയും പിന്നെ
നീ തന്ന മധുരമാം ഓര്‍മ്മകളേയും.....
ഇനിയുള്ള ഈ ശൂന്യമാം ജീവിതം
പ്രാര്‍ത്ഥനകള്‍ക്കു വേണ്ടി മാത്രം ത്യജിച്ചിടുന്നു......

  

കേഴുന്നു ഞാന്‍ ഉടയവനോടെപ്പോഴും
നന്മകള്‍മാത്രം നിന്‍ വീഥിയില്‍ 
പെയ്തിറങ്ങാന്‍...... 
നേരുന്നു തോഴീ നിനക്കിന്നു ഞാന്‍
ഒരായിരം മംഗളാശംസകള്‍
അര്‍പ്പിച്ചിടുന്നു നിന്‍ കതിര്‍മണ്ഡപത്തില്‍
എന്‍ നിണം ചാലിച്ച ഒരായിരം 
പുഷ്പ്പങ്ങള്‍.......




സസ്നേഹം
സനൂ.......
06-06-2012

17 comments:

  1. സ്നേഹം നിലവിളിക്കുന്നൂ.....
    പണ്ടും ഇപ്പോഴും ഇനി എന്നുമെപ്പോഴും.....
    ..................................
    സത്യത്തില്‍,
    അര്‍ത്ഥ ശൂന്യമാണീ വിലാപം..!
    .............................................
    അതറിയണമെങ്കില്‍
    നാളുകള്‍ ഇനിയേറെ കഴിയണം എന്ന് മാത്രം...
    ...................................
    വാക്കുകള്‍ പക്വത പ്രാപിക്കാന്‍
    കൂടുതല്‍ വായനയും.,
    മനസ്സിന് ,കൂടുതല്‍ ഉള്‍ക്കാഴ്ചയും
    ലഭിക്കട്ടെ.....!
    .......................................

    കൂടുതല്‍ വായിക്കാം എങ്കില്‍ മാത്രം
    കൂടുതല്‍ എഴുതാനും അപേക്ഷ....
    ....................................
    ലഭിച്ച വരദാനം,
    ഇനിയും മൂര്‍ച്ച കൂട്ടിയെടുക്കുക....
    ........................
    ആശംസകള്‍...!

    ReplyDelete
  2. ഹാ....ആലോചിക്കട്ടെ.........വിശകലനത്തിന് നന്ദി......

    ReplyDelete
  3. ഹതേയ് ഒരു കാര്യം ചോദിക്കട്ടേ,
    മനുഷ്യനെ പ്രാന്താക്കീട്ടേ അടങ്ങൂ ല്ലേ ? ഇത്തിരി സ്വസ്ഥതയ്ക്കും സമാധാനത്തിനൂം ആണിങ്ങോട്ട് വന്നേ,അപ്പ ഇവിടെ അതിനേക്കാൾ വലുത്. ഹൂം കുഴപ്പല്യാ.ആശംസകൾ.

    ReplyDelete
    Replies
    1. അയ്യോ.....ക്ഷമിക്കണം...ഞാന്‍ അത ആലോചിച്ചില്ല.....ഞാന്‍ അങ്ങിനെ ഒരിക്കലും ചെയ്യാന്‍ പാടില്ലായിരുന്നു...അയാം ബി സോറി അളിയാ...സോറി

      Delete
  4. ഉദിക്കട്ടെ നാളെയുടെ കവി....

    ആശംസകള്‍

    ReplyDelete
  5. പ്രണയം പറഞ്ഞ് പഴകിയതാണെങ്കിലും, നല്ല വരികളാണു.. ഇനിയുമെഴുതുക

    ReplyDelete
  6. മറക്കാത്ത സ്നേഹത്തിന്റെ നനവുണ്ട് വരികള്‍ക്ക് ആശംസകള്‍

    ReplyDelete
    Replies
    1. കൊമ്പന്‍ ചേട്ടാ.....നന്ദി........

      Delete
  7. പുതുമകൾ തേടിയാകട്ടെ ഇനിയുള്ള പോസ്റ്റുകൾ.. ആശംസകൾ..

    ReplyDelete
    Replies
    1. നന്ദി ചേട്ടായി.................

      Delete
  8. യുവ കവികളെയെല്ലാം പോലെ പ്രേമം, വിരഹം, മഴ,.......
    എല്ലാം തൊട്ടു തലോടി, തൃപ്തിയാവാന്‍ കാക്കേണ്ട, ലോകത്തുള്ള എന്തിനെയും പറ്റി കവിതയെഴുതൂ.........
    വികാരവും, വിജ്ഞാനവും പ്രതികരണവും പ്രതിക്ഷേധവും ഒക്കെ വാക്കുകളില്‍ ഇരംബട്ടെ!
    എഴുതിയത് സുന്ദരം! എഴുതാനിരിക്കുന്നതോ അതിലേറെ സുന്ദരമാവും എന്ന് ആശംസിക്കട്ടെ!!

    ReplyDelete