Thursday, May 10, 2012

എങ്കിലും സോദരാ...എന്തിനീ ക്രൂരത.....


ചേതനയറ്റ പതിയുടെ 
ജടത്തിനുമേല്‍  വീണ  എന്‍ കണ്ണുനീരിന്നു  
 ചുടു ചോര  നിറം  മാത്രം ….
നരാധമനന്മാര്‍ വികൃതമാക്കിയ ആ വദനത്തില്‍
നിന്നും ഞാന്‍ എണ്ണിയത് ആയിരം നിണം 
തുടിക്കുന്ന മുറിവുകള്‍ മാത്രം....
എന്‍ താലി ചേദിച്ച  സമൂഹത്തോടു   എനിക്കിന്നു    
വെറുപ്പല്ല,
കേവലം  ഒരവജ്ഞ മാത്രം .... .

                      കാപലികരെ …....
                        ചുടു കണ്ണുനീരിന്റെ 
                      ഒരംശം  മാത്രമേ  വേണ്ടതുള്ളൂ 
                       നീചരാം  നിങ്ങളെ  ചുട്ടെരിക്കാന്‍......
                       എന്തിനീ  ക്രൂരത  സോദരാ ….
                        നിന്‍   ആശയങ്ങളെ
                        എന്‍പ്രിയതമന്‍ സ്വീകരിക്കാഞ്ഞതിനോ   ???

പേടിച്ചരണ്ട  മുഖവുമായി എന്‍ മകന്‍ 
അച്ഛന്നു   നല്‍കിയ    അന്ത്യ ചുംബനം 
ഇന്നുമെന്‍ ഇടനെഞ്ചില്‍   തങ്ങി  നില്പൂ
എന്‍  ഓമന മകനു  നീ  നല്‍കിയ 
സമ്മാനമോ  നിണം വറ്റിയ ഈ  ജഡം ???

                     രക്തഗന്ധം  പുരളാത്ത  കൈകളെന്നെ 
                     ദൂരെയെവിടെയോ  മാടിവിളിക്കുന്നെന്ന്
                    എന്തിനോ  ഞാന്‍  വൃഥാ  നിനച്ചു  നില്‍പൂ
    മാപ്പേകാം   സോദരാ  നിനക്കു  ഞാന്‍ ,
    ഇനിയുമാ  കരങ്ങളില്‍,
    നിണം പുരളില്ല എന്നെനിക്കു  വാക്കു  തന്നാല്…….


സസ്നേഹം
സനൂ...........
10-05-2012

12 comments:

  1. ithu ONV vudetho atho THAKAZHI yudetho?
    pinne
    1st para 4th line
    nee enniyath ninam,
    wat is this ninam?

    ReplyDelete
  2. kaliyaakkalle sahodaraaa..........

    ninam means chora...............

    ReplyDelete
  3. മനുഷ്യൻ മനുഷ്ന്നാകുന്നതും കാത്തിരിക്കാം

    ReplyDelete
  4. ഉഗ്രന്‍.. വളരെ നല്ല എഴുത്ത്. നല്ല ഭാഷ. ഇനിയും എഴുതാന്‍ ദൈവം അനുഗ്രഹിക്കട്ടെ.

    ReplyDelete
  5. @shaju...............athee janmam ini kaanaan kazhiyumo entho............

    ReplyDelete
  6. @najeemudheen.....thank you dear..............

    ReplyDelete
  7. അഷ്‌റഫ്‌, ഇനിയും നിരന്തരം എഴുതൂ.... മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ ഇതിന്റെ ലിങ്ക നല്‍കിയാല്‍ കൂടുതല്‍ വായനക്കാരിലേക്ക് എത്തിക്കാന്‍ സാധിക്കും......

    ReplyDelete
  8. നന്നായിട്ടുണ്ട് ..മൂര്‍ച്ച ഏറിയ വാക്കുകള്‍ ....ആശംസകള്‍ ...!

    ReplyDelete
  9. thanks riyaa................

    ReplyDelete
  10. വാക്കുകള്‍ ഇതുപോലെ സാമൂഹിക പ്രതിബദ്ധതയുള്ളതാകട്ടെ...
    വാക്കുകളിലൂടെയുള്ള ഈ പ്രതികരണം അഭിനന്ദനാര്‍ഹം....

    ReplyDelete