Monday, December 24, 2012

ശപിക്കല്ലേ പെങ്ങളെ ഈ സമൂഹത്തെ




ക്ഷമിക്കുക പെങ്ങളെ ഈയുള്ളവനോടും 

പിന്നെ ദയാദാക്ഷിണ്യമില്ലാത്ത ഈ ലോകത്തോടും

ഓര്‍ക്കുവാന്‍ പോലും കഴിയുന്നില്ലെനിക്ക് 

ഇന്നുനീ അനുഭവിക്കുന്ന ആ മനോവേദനകള്‍....



സഹിക്കാനാവുന്നില്ല സോദരീ നിന്‍കണ്ണുനീര്‍

വിലമതിക്കുന്നു ഞാനതു മറ്റെന്തിനെക്കാളും

വിശ്രമമില്ല പെങ്ങളെ ഇന്ന്തൊട്ടെനിക്ക്

ആ ചെകുത്താന്മാരെ കൊലക്കയറില്‍ തൂക്കിയിട്ടല്ലാതെ...



ആ കാപാലികര്‍ മാത്രമല്ല മോളേ തെറ്റുകാര്‍,

സമൂഹവും ഈ ഞാനുമതില്‍ പങ്കാളികള്‍.......

പ്രാര്‍ത്ഥന മാത്രമേ എന്‍കയ്യില്‍ ഇനി  ബാക്കിയുള്ളൂ.

ഇന്നത്‌ മുഴുവന്‍ നിനക്കായി ഞാന്‍ നല്‍കിടുന്നു...



അറിയുന്നു നിന്നിലൂടെ ഞാന്‍ ഈ സമൂഹത്തില്‍

നികൃഷ്ടമാം നരഭോജികളുടെ ഈ വിളയാട്ടത്തെ

ഉറപ്പേകിടുന്നിന്നു ഞാന്‍ നിന്‍മുന്‍പില്‍ 

ചെയ്തിടാം ഞാന്‍ എന്നാലാവുന്നതെല്ലാം

നിനക്കായും പിന്നെ ഈ സ്ത്രീ സമൂഹത്തിനായും.......



സസ്നേഹം
സനു 
25-12-2012





8 comments:

  1. സമയം ഉചിതം...
    വാക്കുകള്‍ കൃത്യം...
    കവിതയ്ക്ക് വേണ്ടത് എല്ലാമായോ
    എന്നത് മനസ്സിലാക്കാന്‍ കൂടുതല്‍ കവിതകള്‍ വായിക്കണം.

    ആശംസകള്‍...!

    ReplyDelete
  2. കവിതയുടെ ആശയം നല്ലത് ..
    വാക്കുകളുടെ നല്ല പ്രയോഗങ്ങള്‍
    ആവശ്യമാണ് ..ഒരു പാട് വായിക്കുക ..

    ReplyDelete
  3. 'നോക്കുകില്ല ഞാനെൻ സഹോദരിമാരെയിനിയാ കണ്ണുകളാൽ
    വാക്കുകളില്ലിനിയെൻ വായിൽ നിന്നും നിന്നഭിമാനം തകർത്തെറിയാൻ
    കാത്തിടും ഞാനിനിയെന്നിൽ നിന്നും സോദരീ"

    ഈയ്യൊരു പ്രതിജ്ഞയാവട്ടെ നാമോരോരുത്തരിൽ നിന്നും!

    ReplyDelete
  4. പൊഴിവാക്കുകലല്ലിത് ഞാന്‍ തരുന്നതൊ-
    ന്നേറ്റു വാങ്ങുക നീ ഉണര്‍ന്നൊന്ന്
    വാക്കുകളില്ലിനി ഈ പടയോട്ടത്തിന്‍
    കാഹളം മുഴക്കാന്‍ എഴുന്നേല്‍ക്കണം
    ചോര ചിന്തെണ്ട ഒരു മനുഷ്യന്‍റെയും
    ചോര ശുദ്ധിചെയ്തീടുകില്‍ മതി
    ചോരനീരാക്കി നമ്മള്‍ പ്രയത്നിച്ചാല്‍
    ചോരുകില്ലിനി പോരാട്ട വീര്യവും
    നാവുചോല്ലേണ്ട വാക്കുകളൊക്കെയും
    ചെയ്തു കാട്ടണം നാം പ്രവര്‍ത്തിയാല്‍
    നാട് നന്നായ് ഉണര്‍ന്നെഴുന്നെല്‍ക്കണം
    നാട് നാന്നാവണം എന്ന വാക്യത്തില്‍

    ആശംസകള്‍ !



    ReplyDelete
  5. oru rekshayumila penungalku e lokathu jeevikan..oru kavithayiloodengilum ne prethikarichu...nanni...

    ReplyDelete